മൂന്നാം തരംഗം അരികെ, രാത്രികാല കർഫ്യൂ ഏർപ്പെടുത്തും – മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ( WIPR) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങൾ ലോക്ക്ഡൗൺ ചെയ്യുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്താകെ രാത്രി കാല കർഫ്യൂ നടപ്പാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ .

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക തയ്യാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും വഴി അവരിൽ വാക്സിൻ സ്വീകരിക്കാനുള്ള സമ്മർദ്ദം ചെലുത്താനുള്ള നടപടി സ്വീകരിക്കും.

രണ്ട് കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. സെപ്തംബർ മാസത്തിൽ തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാവുമെന്നാണ് കരുതുന്നത് ,” മുഖ്യമന്ത്രി പറഞ്ഞു.

“മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ സംസ്ഥാനത്ത് സ്വീകരിച്ചു. മൂന്നാം തരംഗമുണ്ടായാൽ കുട്ടികളിൽ കൂടുതൽ വ്യാപിക്കും. അതിനാൽ പീഡിയാട്രിക് സൗകര്യങ്ങൾ വർധിപ്പിക്കും.

0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണ നിരക്ക്. ദേശീയ ശരാശരിയുടെ മൂന്നിലൊന്നാണ് ഇത്. ”

” കേരളത്തിൽ ഇതുവരെ കോവിഡ് വരാത്തവരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാണ്. എന്നാൽ ദേശീയ തലത്തിൽ രോഗം ഇതുവരെ പിടിപെടാത്തവർ ഏകദേശം 30 ശതമാനം മാത്രമാണ്,” എന്നും പ്രത്യേക വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!