Uncategorized

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ നഷ്ടപരിഹാരം ലഭിക്കാതെ നാലായിരത്തോളം പരാതികള്‍ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ നഷ്ടപരിഹാരം ലഭിക്കാതെ നാലായിരത്തോളം പരാതികള്‍ കെട്ടിക്കിടക്കുന്നു.  തെരുവ് നായ ആക്രമണം കാരണം പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി  പ്രഹസനമാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ലഭിച്ച 5477 പരാതികളില്‍ തീര്‍പ്പാക്കിയത് 881 പരാതികള്‍ മാത്രമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ജില്ലകള്‍ തോറും സിറ്റിംഗ് നടത്താത്തതാണ് കമ്മിറ്റിക്ക് തിരിച്ചടിയായിരിക്കുന്നത്.

തെരുവുനായ കടിച്ചാല്‍, നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധ്യത ഉണ്ട്.  2022 സെപ്റ്റംബര്‍ വരെ പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റെങ്കിലും കമ്മീഷന് ലഭിച്ചത് 5477 പരാതികള്‍ മാത്രമാണ്. ഇതില്‍ 881 പരാതികള്‍  മാത്രമാണ് കമ്മീഷന്‍ തീര്‍പ്പാക്കിയത്.

സിരിജഗന്‍ കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം അതേപടി നല്‍കണമെന്ന് 2018 ജൂലായ് 16-ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഉയര്‍ന്നതുക നഷ്ടപരിഹാരം ലഭിക്കുമെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ പലപ്പോഴും ഇക്കാര്യമറിയിക്കാതെ തുച്ഛമായതുക നല്‍കി ആക്രമണത്തിനിരയായവരെ ഒഴിവാക്കുന്നതാണ് കൂടുതല്‍ പരാതികള്‍ കമ്മിഷന്‍ മുന്‍പില്‍ എത്താതിന്  പ്രധാന കാരണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button