KERALAUncategorized
സംസ്ഥാനത്ത് ദിവസവും വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ.
സംസ്ഥാനത്ത് വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളാണെന്ന് കണ്ടെത്തി. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ പറഞ്ഞു.
ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 സ്ഥലങ്ങളിൽ സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തി. . ഇതിൽ പലതും യുവതീ,യുവാക്കൾ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.
ഇന്ത്യയിൽ അംഗീകാരമുള്ള ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണെന്ന വസ്തുതയും നിലനിൽക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ തെരഞ്ഞെടുക്കുമ്പോൾ രേഖകൾ പരിശോധിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ പറഞ്ഞു.
Comments