സംസ്ഥാനത്ത് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുന്നു; ആദ്യത്തേത് കോഴിക്കോട്ട്

സംസ്ഥാനത്തെ തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ആദ്യത്തേത് കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടുകാര്‍ക്കുള്ള വിനോദസഞ്ചാര വകുപ്പിന്റെ പുതുവത്സര സമ്മാനമാണിതെന്ന് മന്ത്രി പറഞ്ഞു.  കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.  ഓരോ പ്രദേശത്തെയും തനത് ഭക്ഷണങ്ങള്‍ തയ്യാറാക്കി രാത്രി 7 മുതല്‍ 12 വരെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Comments

COMMENTS

error: Content is protected !!