സംസ്ഥാനത്ത് ബസ് പണിമുടക്ക് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താനാണ് തീരുമാനം. 

വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

Comments

COMMENTS

error: Content is protected !!