KERALAUncategorized
72 ലോൺ ആപ്പുകളും വെബ്‌സൈറ്റുകളും നീക്കം ചെയ്യാൻ കേരളാ പോലീസ് നോട്ടീസ് നൽകി
സംസ്ഥാനത്ത് വായ്പാ കുരുക്കിൽപ്പെട്ട് ആത്മഹത്യ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പോലീസ്. 72 വെബ്‌സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പോലീസ് നോട്ടീസ് നൽകി.
കേരളാ പോലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Comments