വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കേണ്ട വന്നാൽ ദൈവം ക്ഷമിക്കും

ആരാധനാലയങ്ങൾ പൊളിച്ച് മാറ്റി പണിയുന്നത് ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

അനാവശ്യമായും നിസാര കാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു. ദേശീയപാത വികസനത്തിന്‍റെ അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി അറിയിച്ചു.

പൗരന്‍മാര്‍ക്ക് ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്‍റെ ഭാഗമായി ഉണ്ടാവാം. രാജ്യത്തിന്‍റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read more: https://www.deshabhimani.com/news/kerala/nh-allignment-high-court/958587

Comments

COMMENTS

error: Content is protected !!