LOCAL NEWS
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കൊയിലാണ്ടി താലൂക്ക്തലത്തിൽ ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേള സംഘടിപ്പിച്ചു
കൊയിലാണ്ടി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കൊയിലാണ്ടി താലൂക്ക്തലത്തിൽ ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേള സംഘടിപ്പിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി.സുധ അധ്യക്ഷത വഹിച്ചു. പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷ രായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, നഗരസഭാംഗം പി.രത്ന വല്ലി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.അബ്രഹാം, ഉപജില്ല വ്യവസായ ഓഫീസർ ടി.വി.അജിത് കുമാർ എന്നിവർ സംസാരിച്ചു. മേള ഡിസം: 18 ന് അവസാനിക്കും
Comments