സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി പിടിയിൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി പിടിയിൽ.  മുഖ്യ ആസൂത്രകരിലൊരാളായ ശബരി എസ് നായരാണ് പിടിയിലായത്.

പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആർ എസ് എസിന്റെ സജീവപ്രവർത്തകനായ ശബരി പത്തിലധികം കേസുകളിൽ പ്രതിയാണ്. 2018 നവംബറിലായിരുന്നു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്. കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തില്‍ കത്തിയമര്‍ന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.

ആശ്രമത്തിന് തീയിട്ട പ്രകാശിനെ 2022 ജനുവരി മൂന്നിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുമണിക്കൂര്‍ മുൻപ് സുഹൃത്തുക്കൾ പ്രശാന്തിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടായി.

Comments

COMMENTS

error: Content is protected !!