സന്നദ്ധ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം നൽകി


കൊയിലാണ്ടി: നഗരസഭയിലെ ഗവ.താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിശീലനം നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എ.അസീസ്, ഡോ: സന്ധ്യ, ട്രെയിനർ എം.ജി. പ്രവീൺ, വളണ്ടിയർമാരായ എ.കെ.ബാലൻ, ഇസ്മയിൽ, സി.ഡി.എസ്.അധ്യക്ഷമാരായ വിപിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സ്റ്റാഫുകളായ എസ്.എസ്.അമൃത, സബിത, നൗഷിത, വിപിൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!