KERALA

സപ്ലൈകോയുടെ 25 വില്പനശാലകൾ;  26-ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്, വയനാട്, മലപ്പുറം,  തൃശ്ശൂർ, പാലക്കാട്,  കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ,   തിരുവനന്തപുരം എന്നീ ജില്ലകളിലായി സപ്ലൈകോയുടെ 25 വില്പനശാലകൾ വരുന്നു. ഈ മാസം 26-ന് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിലെ പുതിയ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഉദ്ഘാടനം നിർവഹിക്കും.

ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ വില്പന നടത്തും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും.

മറ്റു ജില്ലകളിലെ വില്പനശാലകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button