സമഗ്രശിക്ഷാ പഠനോപകരണ കിറ്റുകള്‍ വിതരണം തുടങ്ങി

പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പഠനോപകരണ കിറ്റുകള്‍ നല്‍കിത്തുടങ്ങി. സ്‌കൂള്‍ ബാഗ്, 10 നോട്ടുപുസ്തകങ്ങള്‍, ടിഫിന്‍ ബോക്‌സ്, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കുട, പേന, പെന്‍സില്‍ എന്നിവ അടങ്ങുന്ന കിറ്റാണ് നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ കഴിഞ്ഞ ആഴ്ച തന്നെ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്നു. പഠനോപകരണങ്ങള്‍ സമാഹരിച്ച് നല്‍കാന്‍ സമഗ്ര ശിക്ഷാ കേരളയെ വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തി. ജില്ലയില്‍ ഏറ്റവുമധികം പ്രളയബാധയുണ്ടായ മാവൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു കീഴിലെ കൊടിയത്തൂര്‍, മാവൂര്‍, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ സ്‌കൂളുകളിലാണ് ഒന്നാംഘട്ട വിതരണം നടന്നത്. ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ വഴി ശേഖരിക്കുന്ന പഠനോപകരണ കിറ്റുകളാണ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍  എ.കെ അബ്ദുള്‍ ഹക്കീം അറിയിച്ചു.
Comments

COMMENTS

error: Content is protected !!