CALICUTDISTRICT NEWS
സമഗ്ര ശിക്ഷാ കേരളയുടെ ‘കല ഉത്സവ് 2020’ ന് തുടക്കം
സമഗ്ര ശിക്ഷാ കേരളയുടെ ‘കല ഉത്സവ് 2020’ ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ തുടക്കമായി. നടക്കാവ് ഗവ ഹയർസെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
നടക്കാവ് യുആർസിക്ക് കീഴിലുള്ള വിദ്യാർത്ഥികൾക്കായി ഒമ്പത് ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. നടക്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, കാരപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ബി ഇ എം സ്കൂൾ, സെൻറ് മൈക്കിൾസ് സ്കൂൾഎന്നിവിടങ്ങളിൽ ഓൺലൈനായാണ് മത്സരം. സ്കൂളുകളിലെ ക്യാമറ ഉപയോഗിച്ച് പ്രത്യേകം പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഓൺലൈൻ മത്സരത്തിനായി ചിത്രീകരണം നടത്തുക. നടക്കാവ് യു ആർ സി യിലെ സ്പെഷലിസ്റ്റ് അധ്യാപകരാണ് നേതൃത്വം നൽകുന്നത്.
Comments