സമയക്രമത്തെ ചൊല്ലിയുള്ള തർക്കം; മേപ്പയ്യൂരിൽ തമ്മിൽ തല്ലി ബസ് ജീവനക്കാർ

മേപ്പയ്യൂർ:  കോഴിക്കോട് ബസ്റ്റാൻ്റിലെ പൊരിഞ്ഞ തല്ലിന് പിന്നാലെ മേപ്പയ്യൂർ ബസ്റ്റാൻ്റിലും ബസ് ജീവനക്കാരുടെ സംഘം ചേർന്നുള്ള കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്.


ബസിൽ നിന്നിറങ്ങി ജീവനക്കാർ തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്.

സംഘർത്തിലേർപ്പെട്ട ഇരു വിഭാഗത്തിലും പെട്ടവർ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പേരാമ്പ്രയിലെ ആശുപത്രിയിലും ചികിത്സ തേടി. ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Comments

COMMENTS

error: Content is protected !!