Technology

സമുദ്രത്തിനടിയില്‍ വന്‍ ശുദ്ധജല തടാകം കണ്ടെത്തി ശാസ്ത്രലോകം

പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല തടാകം ഗവേഷകര്‍ കണ്ടെത്തിയത്. വടക്കു കിഴക്കന്‍ യുഎസിന്‍റെ തീരം മുഴുവന്‍ നീണ്ടു കിടക്കുന്ന രീതിയിലുള്ള വലുപ്പം ഈ ശുദ്ധജല ശേഖരത്തിനുണ്ടെന്നാണ് അനുമാനം.

ന്യൂയോര്‍ക്ക്: സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തി ശാസ്ത്രകാരന്മാര്‍. അമേരിക്കന്‍ തീരത്ത് അറ്റ്ലാന്‍റിക്ക് സമുദ്രത്തിലാണ് പ്രകൃതിയിലെ അപൂര്‍വ്വ പ്രതിഭാസം കണ്ടെത്തിയത്. 1970 മുതല്‍ സമുദ്രാന്തര്‍ഭാഗത്തെ ഈ തടാകം സംബന്ധിച്ചുള്ള അനുമാനങ്ങള്‍ ശാസ്ത്രലോകത്ത് സജീവമാണെങ്കിലും ഇത് സംബന്ധിച്ച് കണ്ടെത്തലും സ്ഥിരീകരണവും ഇത് ആദ്യമായാണ് ഉണ്ടാകുന്നത്.
പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല ശേഖരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. വടക്കു കിഴക്കന്‍ യുഎസിന്‍റെ തീരം മുഴുവന്‍ നീണ്ടു കിടക്കുന്ന രീതിയിലുള്ള വലുപ്പം ഈ ശുദ്ധജല ശേഖരത്തിനുണ്ടെന്നാണ് അനുമാനം. ഈ മേഖലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി സമുദ്രത്തിനടിയില്‍ ശുദ്ധജല ശേഖരമുണ്ടെന്ന് മാത്രമായിരുന്നു ശാസ്ത്രലോകത്തിന്‍റെ അനുമാനം. എന്നാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ വലിയൊരു അത്ഭുതം എന്നാണ് ഗവേഷക സംഘം പറയുന്നത്.
കൊളംബിയ സര്‍വലശാലയിലെ സമുദ്ര ഭൗമ ഗവേഷകന്‍  ക്ലോ ഗസ്റ്റാഫ്സണും സംഘവുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. 2015 ലാണ് ഇവര്‍ ശുദ്ധജല തടാകത്തെ അന്വേഷിച്ചുള്ള പഠനത്തിനു തുടക്കമിട്ടത്. ന്യൂജേഴ്സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ഗവേഷണമാരംഭിച്ചത്.  1970 കളിലെ പഠനത്തിന്‍റെ വിശദാംശങ്ങളായിരുന്നു സംഘത്തിന്‍റെ വഴികാട്ടി.
മാര്‍ക്കസ് ജി ലാങ്സേത്ത് എന്ന കപ്പല്‍ ആയിരുന്നു ഈ ഗവേഷണത്തിന്‍റെ കേന്ദ്രം.കപ്പലിലെ ഇലക്ട്രോ മാഗ്നറ്റിക് റിസീവര്‍ ഉപയോഗിച്ചാണ് ഗവേഷണം മുന്നോട്ട് പോയത്. കടലിന്‍റെ ആഴത്തില്‍നിന്നുള്ള ഭൗമധാതുക്കള്‍ ശേഖരിച്ച് അവയ്ക്ക് ശുദ്ധജലവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ശാസ്ത്രീയമായി പരീക്ഷണം നടത്തി. ജലത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സംഘം ഇപ്പോള്‍ ഈ തടാകത്തിന്‍റെ നീളവും പരപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ്. തെക്ക് ഡലാവെയര്‍ മുതല്‍ വടക്ക് ന്യൂജേഴ്സി വരെ നീളുന്നതാണ് ഈ ശുദ്ധജല സംഭരണി എന്നാണ് ഇപ്പോഴത്തെ അനുമാനം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button