ആകര്‍ഷകമായ പ്രത്യേകതകളോടെ ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

കാലിഫോര്‍ണിയ: ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ആപ്പിള്‍ ആസ്ഥാനത്ത് സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പേരിലുള്ള തീയറ്ററില്‍ കമ്പനി സി.ഇ.ഒ റ്റിം കുക്കാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഐഫോണിന്റെ പത്താം വാർഷികത്തില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റ് സ്റ്റീവ് ജോബ്സിന്റെ സന്ദേശങ്ങളോടെയാണ് ആരംഭിച്ചത്.

 

ഐ ഫോണ്‍ 8ന്റെ പ്രഖ്യാപനത്തിനായി ലോകം പ്രതീക്ഷിച്ചിരുന്ന ചടങ്ങില്‍ ആപ്പിള്‍ വാച്ചാണ് ചടങ്ങില്‍ ആദ്യം പുറത്തിറക്കിയത്. ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്ഥമാണ് പുതിയ പതിപ്പ്. സിം കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാം. ഇന്റര്‍നെറ്റും മാപ്പും അടക്കമുള്ളവ ഇതില്‍ നിന്ന് നേരിട്ട് ഉപയോഗിക്കാം. ഐ ഫോണില്‍ ഉപയോഗിക്കുന്ന അതേ കണക്ഷന്‍ തന്നെ മിറര്‍ ചെയ്ത് ആപ്പിള്‍ ഫോണിലും ഉപയോഗിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെര്‍ച്വല്‍ അസിസ്റ്റന്റായ സിരിയില്‍ വോയ്സ് സപ്പോര്‍ട്ട് ചെയ്യും.

 

ഉപയോക്താവിന്റെ ഹൃദയമിടിപ്പ് നിരക്കുകള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള കൂടുതല്‍ സംവിധാനങ്ങള്‍ പുതിയ ആപ്പിള്‍ വാച്ചിലുണ്ടാവും. watchOS 4 സെപ്തംബര്‍ 19 മുതല്‍ ലഭ്യമാവും. ആപ്പിള്‍ വാച്ചുകളുടെ ഇരട്ടി 50 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നും റോളക്സിനെ പിന്‍തള്ളി ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ചായി ആപ്പിള്‍ വാച്ച് മാറിയെന്നും കമ്പനി അവകാശപ്പെട്ടു.
Comments

COMMENTS

error: Content is protected !!