സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരൻ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. പാറശ്ശാലയില്‍ നിന്നാണ് സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനെ അദ്ദേഹം ചെറുത്തു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സനല്‍കുമാര്‍ അറസ്റ്റിലാകുന്നത്. ഫേസ്ബുക്ക് ലൈവ് നൽകുകയും ചെയ്തിരുന്നു. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അദ്ദേഹം ലൈവില്‍ പറയുന്നത്. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.

Comments

COMMENTS

error: Content is protected !!