LOCAL NEWS

സരോവരം ജൈവപാർക്കിൽ എത്തുന്നവർക്ക് സൈക്കിളിൽ ചുറ്റിനടക്കാം. ഓപ്പൺ ജിമ്മിൽ വ്യായാമവും ചെയ്യാം

കോഴിക്കോട് : സരോവരം ജൈവപാർക്കിൽ എത്തുന്നവർക്ക് സൈക്കിളിൽ ചുറ്റിനടക്കാം. അധികംതാമസിയാതെ ഓപ്പൺ ജിമ്മിൽ വ്യായാമവും ചെയ്യാം. നിലവിൽ സരോവരത്ത് അഞ്ചുസൈക്കിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണിത്. അരമണിക്കൂർ സൈക്കിളിൽ ചുറ്റാൻ അമ്പത് രൂപ നൽകണം. രാവിലെ ഒൻപതുമുതൽ സൈക്കിൾ ലഭ്യമാണ്. ഏതാനും നാളായി സൈക്കിൾസവാരി തുടങ്ങിയിട്ട്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓപ്പൺ ജിം തയ്യാറാക്കിയിട്ടുള്ളത്. വ്യായാമം ചെയ്യാനുള്ള പത്ത് ഉപകരണങ്ങളാണ് ഇവിടെയുള്ളത്.

ജില്ലാനിർമിതികേന്ദ്രത്തിനാണ് ജിമ്മിന്റെ നിർമാണച്ചുമതല. ഉപകരണങ്ങളെല്ലാം ഘടിപ്പിച്ചുകഴിഞ്ഞു. ഇനി അവസാനവട്ട മിനുക്കുപണികളും സൗന്ദര്യവത്കരണവുമാണ് ശേഷിക്കുന്നത്. ഉടൻതന്നെ ഇത് പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഓപ്പൺജിം ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും പലരും ജിമ്മിലെ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button