സര്‍ക്കാര്‍ ഉത്തരവിറങ്ങി; 56,935 പ്ലസ് വണ്‍ സീറ്റ് വര്‍ധിക്കും
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ചുള്ള ഉത്തരവിറങ്ങി.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.
ഇതുവഴി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലായി പ്ലസ് വണ്‍ പ്രവേശനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണം 3,61,307ല്‍ നിന്ന് 4,18,242 ആയി. ആനുപാതിക സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുകളും വഴി 56,935 സീറ്റുകളാണ് വര്‍ധിച്ചത്.
വര്‍ധിച്ച സീറ്റുകള്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിെന്‍റ ഒന്നാം അലോട്ട്മെന്‍റ് മുതല്‍ ലഭ്യമാകും. 4,18,242 സീറ്റുകളില്‍ 2,87,133 സീറ്റുകളാണ് ഏകജാലക പ്രവേശന രീതിയില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. 37,918 സീറ്റുകള്‍ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് േക്വാട്ടയിലും 31,244 സീറ്റ് കമ്യൂണിറ്റി േക്വാട്ടയിലും 54,542 എണ്ണം അണ്‍ എയ്ഡഡ് സ്കൂളുകളിലുമാണ്.