CALICUTDISTRICT NEWS
സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഇന്ന് മുതല്‍

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷന് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ഇന്ന്(ഡിസംബര്‍ 19) തുടക്കമാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ- ടുറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ആമുഖപ്രഭാഷണം നടത്തും.
വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 500 കരകൗശല വിദഗ്ധര്‍ പങ്കെടുക്കും. ഇറാന്, കിര്ഗ്ഗിസ്ഥാന്, മൗറീഷ്യസ്, നേപ്പാള്‍, ഉഗാണ്ട, ഉസ്ബെക്കിസ്ഥാന്, സിംബാബ്വേ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും കരകൗശല വിദഗ്ധര്‍ മേളയില്‍ എത്തുന്നുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമണ്‍ പൈതൃക ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി ഒരുക്കുന്ന കളിമണ്‍ നിര്‍മ്മാണ പ്രദര്‍ശന പവലിയന്, പരമ്പരാഗത കലാപരിപാടികള്‍ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കും. കെ.മുരളീധരന് എം.പി, കെ.ദാസന് എം.എല്‍.എ, പേേയ്യാളി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ വി.ടി, ജില്ലാ കലക്ടര്‍ സാംബശിവറാവു, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, യു.എല്‍ സി സി എസ് ചെയര്മാന് പി.രമേശന്, സര്‍ഗ്ഗാലയ സി ഇ ഒ പിപി ഭാസ്കരന് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments