KERALA

സവാളവില നിയന്ത്രിക്കാൻ സർക്കാർ

സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാൻ ഇടപെടൽ നടത്തി സർക്കാർ. ഇതിനായി നാഫെഡ് വഴി നാസിക്കിൽ നിന്ന് സവാള ഇറക്കുമതി ചെയ്യും.

 

നിലവിൽ 50 രൂപയാണ് സവാള വിള. സവാള കിലോക്ക് 35 രൂപ നിരക്കിൽ സപ്ലൈക്കോ വഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. മറ്റന്നാൾ 40 ടൺ സവാള കേരളത്തിൽ എത്തിക്കും. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നാസിക്കിലേക്കിലേക്ക് തിരിക്കും.
വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതി ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച സവാള വിലയിൽ എൺപത് ശതമാനം വർധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും സവാള വില കുതിച്ചുയർന്ന് കിലോയ്ക്ക് 75 മുതൽ 80 രൂപ വരെയെത്തി. വിലവർധന രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുകയായിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button