എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജനുവരി 16 മുതല്‍ സര്‍വീസ് ആരംഭിക്കും. ബംഗളൂരുവില്‍ നിന്നു വൈകുന്നേരം 6.45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15 ന് പുറപ്പെട്ട് 9.15 ന് ബംഗളൂരുവിലെത്തും.

പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ കോഴിക്കോട് നിന്ന് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ജയ്പുര്‍, പുനെ, വാരണാസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ്പ് സര്‍വീസുകള്‍ ലഭ്യമാകും.

കോഴിക്കോടിന് പുറമെ കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 90, തിരുവനന്തപുരത്തു നിന്നു 58, കണ്ണൂരില്‍ നിന്നു 52 സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Comments
error: Content is protected !!