സഹകരണ മേഖലയെ സംരക്ഷിക്കാൻ സഹകാരികൾ ഒന്നിക്കണം കെ.മുരളീധരൻ എം പി

ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്നും ഇതിനായി സഹകാരികൾ ഒന്നിക്കണമെന്നും കെ മുരളീധരൻ എം പി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ സഹകരണ ബിൽ ഭാവിയിൽ കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ കുമ്പളം അഗ്രികൾച്ചറിസ്റ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കടിയങ്ങാട് പാലം ആരംഭിച്ച സഹകരണ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് എൻ പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. പാളയാട്ട് ബഷീർ, എം കെ കുഞ്ഞനന്തൻ മാസ്റ്റർ, കെ കെ അശോകൻ, കെ വി രാഘവൻ മാസ്റ്റർ,  അബ്ദുല്ല സൽമാൻ , മെഡിക്കൽ ഓഫീസർ ഇ വി ആനന്ദ്, മുബഷിറ കെ, ഗീത വി കെ, ഇ വി രാമചന്ദ്രൻ ,കെ എം അഭിജിത്ത്, സി കെ രാഘവൻ , പി ജെ ഷാലിയ, പപ്പൻ കന്നാട്ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉബൈദ് വാഴയിൽ സ്വാഗതവും എൻ രാജീവൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!