സഹയാത്ര പാലിയേറ്റീവ് മൾട്ടി സ്പെഷ്വാലിറ്റി ഫിസിയോ & സ്പീച്ച് തെറാപ്പി സെന്റർ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും
വാല്യക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹയാത്ര പാലിയേറ്റീവ് കെയർ പുതുതായി ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക് മൂന്നിന് നാടിനു സമർപ്പിക്കും. വൈകീട്ട് നാലിന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്പീച്ച് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം അഡ്വ. ടി സിദ്ദിഖ് എം എൽ എ നിർവഹിക്കും. സഹയാത്ര പാലിയേറ്റീവ് ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിക്കും. നാലാംവാർഷികത്തിലാണ് സെന്ററിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയത്. ലേസർ തെറാപ്പി ഉൾപ്പെടെ എല്ലാ ആധുനിക തെറാപ്പി സംവിധാനങ്ങളുമുണ്ട്.
ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ക്ലിനിക് ഒ പിയും പാലിയേറ്റീവ് ഓഫീസ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസും സേവനകേന്ദ്രം നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടിയും ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി ഹോംകെയർ വാഹനം സഹയാത്ര പാലിയേറ്റീവ് കെയറിന് കൈമാറും. തണൽ ചെയർമാൻ ഡോ. പി ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും.