സാംസ്കാരിക ഘോഷയാത്രയോടെ സർഗോത്സവത്തിന് നാളെ തുടക്കം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന കുട്ടികളുടെ സംസ്ഥാന തല കലാമേളയായ സർഗോത്സവത്തിന് കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നാളെ (ജനു.നാല്) തുടക്കം കുറിക്കുംമെന്ന് ജില്ലാ കളക്റ്റർ എസ്.സാംബശിവറാവുകളക്റ്ററേറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8.30 ന് കാരപ്പറമ്പ് ജങ്ക്ഷനിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവ വേദി ഉണരും.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജനു അഞ്ചിന് തൊഴിൽ -എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.എ.പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും ജനു.ആറ് വൈകീട്ട് അഞ്ചിന് പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ – നിയമ-സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലൻ നിർവ്വഹിക്കും.എ.പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷനാകും.
പരമ്പരാഗത ഗോത്ര നൃത്തം – ഗോത്ര ഗാനം, സംഘനൃത്തം, നാടോടി നൃത്തം, നാടകം തുടങ്ങിയവയാണ് മത്സരയിനങ്ങൾ. വിജയികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും .20 മോഡൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നുമെത്തുന്ന ആയിരത്തി അഞ്ഞുറോളം വിദ്യാർത്ഥികളാണ് സർഗോത്സവത്തിൽ പങ്കെടുക്കുക. സീനിയർ വിഭാഗത്തിൽ 19 ഇനങ്ങളിലും ജൂനിയർ വിഭാഗത്തിൽ 12 ഇനങ്ങളിലുമാണ് മത്സരം. മത്സരത്തിനെത്തുന്നവർക്കും അനുഗമിക്കുന്നവർക്കും 14 സെന്ററുകളിലായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഇൻറർനാഷണൽ ടൂറിസ്റ്റ് ഹോം, കാസിയ അപ്പാർട്ടുമെൻറ്, ആനന്ദഭവൻ ടൂറിസ്റ്റ് ഹോം, കിർത്താഡ്സ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.മത്സരത്തിന് തലേ ദിവസമുൾപ്പെടെ നാലു ദിവസവും ഭക്ഷണശാലയും പ്രവർത്തിക്കും.  പത്ര-ദൃശ്യ മാധ്യമങ്ങൾക്കും എഫ്.എം റേഡിയോകൾക്കും
പ്രത്യേക അവാർഡും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
പട്ടികവർഗ വികസന വകുപ്പ് ഡെ.ഡയറക്റ്റർ വി.ശശീന്ദ്രൻ ,പട്ടികവർഗ വികസന ഓഫീസർ സെയ്ദ് നയീം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!