സാങ്കേതിക സര്‍വകലാശാലയിലെ വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളെ ബാധിച്ചേക്കും
സാങ്കേതിക സര്‍വകലാശാലയിലെ വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളെ ബാധിച്ചേക്കും. പാനല്‍ തയ്യാറാക്കുന്നതിനുപകരം ഒറ്റപ്പേരു നിര്‍ദേശിച്ചതാണ് സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്നം. സുപ്രീംകോടതി ഇതു റദ്ദാക്കിയതോടെ, കണ്ണൂര്‍, കാലടി, ഫിഷറീസ്, എം.ജി , കേരള എന്നീ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളും ചോദ്യംചെയ്യപ്പെട്ടേക്കാം. അങ്ങനെവന്നാല്‍ അതും നിയമക്കുരുക്കിലേക്കാണ് നീങ്ങുക.

വി സി നിയമനത്തിന് മൂന്നുമുതല്‍ അഞ്ചു വരെയുള്ളവരുടെ പാനല്‍ സെര്‍ച്ച് കമ്മിറ്റി നല്‍കണമെന്നാണ് യു ജി സി ചട്ടം. ഈ പാനലില്‍നിന്ന് വി സിയെ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണം. കണ്ണൂര്‍ വി സിയുടെ ആദ്യനിയമനം പാനലില്‍ നിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

കേരള വി സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി സിമാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുതേടാം. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ മറ്റു സര്‍വകലാശാലകളിലെ നിയമനത്തില്‍ പരിശോധനയ്ക്കു തുനിഞ്ഞാല്‍ വി സിമാരുടെ പദവി ചോദ്യംചെയ്യപ്പെടും.