പൂനൂർ പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

 

പൂനൂർ: മഠത്തുംപൊയിലിൽ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ്(11)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ  പുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിന് അലി, റസ് ബിൻ അലി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

Comments

COMMENTS

error: Content is protected !!