KOYILANDILOCAL NEWS
സാനിറ്റെസറും മാസ്‌കും വിതരണം ചെയ്തു
കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ്സ് എസ്സ് യൂണിറ്റ് സാനിറ്റെസറും മാസ്‌കും നിര്‍മിച്ച് കൊയിലാണ്ടിയിലുള്ള വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ കെമിസ്ട്രി ലാബില്‍ ഡബ്ലൂ എച്ച്.ഒ. സ്റ്റാന്‍ഡേഡ്‌സ് അനുസരിച്ചായിരുന്നു നിര്‍മാണം. കെമിസ്ട്രി അധ്യാപകനും എന്‍.എസ്സ് എസ്സ് പ്രോഗ്രാം ഓഫീസറുമായ മിഥുന്‍ മോഹന്‍ സി യുടെ നേതൃത്വത്തിലാണ് സാനിറ്റെസര്‍ നിര്‍മിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ താലൂക്ക് ആശുപത്രി ഫയര്‍ സ്റ്റേഷന്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ സാനിറ്റെസര്‍ വിതരണം ചെയ്തു. വളണ്ടിയര്‍മാരായ അദിത്ത് ദേവദത്ത് അധ്യാപകരായ ജയ്കിഷ് എസ്ആര്‍, രോഷ്‌ന വി.എം. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments