CALICUTKOYILANDILOCAL NEWS

സാമൂഹിക സഹവർത്തിത്വ ക്യാമ്പ്-ജ്വാല 22

 

 

 

പേരാമ്പ്ര : മദർ തെരേസ ബി.എഡ് കോളജിൽ ചതുർദിന സാമൂഹിക സഹവർത്തിത്ത ക്യാമ്പിന് തുടക്കമായി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ: ടി. വി.ബിന്ദു അധ്യക്ഷയായിരുന്നു. മാനേജർ റവ. ഫാദർ ജോസഫ് വയലിൽ, അസി പ്രഫ: കെ. കെ. റിംഷുത്ത്, സ്റ്റുഡന്റ് കോർഡിനേറ്റർ അശ്വതി കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു. ഫെബ്രുവരി അഞ്ചു വരെ ക്യാമ്പ് തുടരും. അധ്യാപന നൈപുണി വികസനങ്ങൾക്കായി വിവിധയിനം ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button