സാമൂഹ്യ മാധ്യമങ്ങളിലുള്ള ഇടപെടൽ വിദ്യാർഥികൾ സ്വയം നിയന്ത്രിക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ
തിരുവങ്ങൂർ: സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിക്കുന്ന പുതു തലമുറ വർത്തമാനകാല യാഥാർഥ്വങ്ങൾ തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കാനത്തിൽ ജമീല എം.എൽ.എ.അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, പി.ടി.എ.പ്രസിഡൻ്റ് വി.മുസ്തഫ, സ്കൂൾമേനേജർ ടി.കെ.ജനാർദ്ദനൻ, പ്രിൻസിപ്പൽ ടി.കെ ഷറീന, പ്രധാന അധ്യാപിക കെ.കെ.വിജിത,
സിന്ധു സുരേഷ്, ഷീബശ്രീധരൻ, അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, ഷബ്നാ ഉമ്മാരിയിൽ, എ.പി.സതീശ് ബാബു,, പി.കെ.അനീഷ്, വി.മുനീർ, വി.കെ.അൻസാർ, എം.നൗഫൽ, അനിൽകുമാർ പാണലിൽ ,റഷീദ് വെങ്ങളം, സജീവ് കുമാർ ,വി.വി.മോഹനൻ, അജീഷ് പൂക്കാട്ടിൽ ,ടി.കെ.ശശിധരൻ, എന്നിവർ സംസാരിച്ചു.