സാമ്പത്തിക പ്രതിസന്ധി കൂടി; കേരളം 1500 കോടിരൂപ കൂടി കടമെടുക്കുന്നു

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കേരളം കേന്ദ്രം അനുവദിച്ച പരിധിക്കുള്ളില്‍ നിന്ന് 1500 കോടിരൂപ കൂടി കടമെടുക്കാന്‍ തീരുമാനിച്ചു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പൊതുവിപണിയില്‍ നിന്നുള്ള കടം 11,436 കോടി രൂപയാവും.

വായ്പ പരിധി വെട്ടിക്കുറച്ചതിനാല്‍ ഡിസംബര്‍ വരെ 17,936 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ ഇനി ശേഷിക്കുന്നത് 6500 കോടി രൂപം മാത്രമാണ്. ഡിസംബറിനു ശേഷം കേന്ദ്രം കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വീഴുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും മറ്റു സ്ഥിരം ചെലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.

ക്ഷേമപെന്‍ഷന്‍ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകളുടെ ഒരുഭാഗം കൂടി പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ കേന്ദ്രം വായ്പപ്പരിധി വെട്ടിക്കുറച്ചത്. ഡിസംബറിനു ശേഷം കേന്ദ്രം തീരുമാനം പുനപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

Comments

COMMENTS

error: Content is protected !!