സിനിമാ നയം രൂപവത്കരിക്കും – മന്ത്രി

സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ-ടെലിവിഷന്‍ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് അനുബന്ധ ലോക്ഡൗണ്‍ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെ പരിഗണിച്ചുവരികയാണ്. ഈ രംഗത്തിന്റെ പുനരുജ്ജീവനത്തിനും പ്രവര്‍ത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുന്‍ഗണന നല്‍കും.

കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ, FEUOK, മാക്ട, ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന്‍, WICC, ATMA, കേരള എക്‌സ്ബിറ്റേഴ്‌സ് അസോസിയേഷന്‍, കേരള എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍, FFISICO, KSFDC, KSCAWFB, ചലച്ചിത്ര അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് ചിത്രാഞ്ജലിയില്‍ ആധുനിക ഫിലിം സിറ്റിയും കൊച്ചിയില്‍ ആധുനിക സ്റ്റുഡിയോയും ഉള്‍പ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിര്‍മ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് – മന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!