സിനിമ 20-ാം നൂറ്റാണ്ടിനെ കീഴടക്കിയ കല: വി വിജയകുമാർ

കോഴിക്കോട്: സിനിമ 20-ാം നൂറ്റാണ്ടിനെ കീഴടക്കിയ കലയാണെന്ന് വി വിജയകുമാർ പറഞ്ഞു. സി പി ഐ എം എൽ റെഡ് സ്റ്റാർ 12ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായ അവസാന ദിവസത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിൽ ‘ചലച്ചിത്രകല പുതിയ പരിവർത്തനങ്ങളും പ്രവണതകളും’ എന്ന വിഷയത്തെ അധികരിച്ചു കോഴിക്കോട് ടൗൺ ഹാളിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിവിധ സാംസ്കാരിക പരിസരങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾ പോലും ദേശാതിർത്തികൾ കടന്നു പ്രസരിക്കുന്ന തരത്തിൽ അത് വികസിച്ചിട്ടുണ്ട്. ചെറിയ കേമറകളിലും മൊബൈൽ ഫോണുകളിലും ഏതൊരാൾക്കും നിർമ്മിച്ചെടുക്കാവുന്ന തരത്തിൽ അതിൻ്റെ സാങ്കേതികയും വികസിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും സിനിമയെ വലിയ തോതിൽ ഇന്ന് സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്.


ഇന്ത്യയിലെ കോർപ്പറേറ്റ് മുതലാളിത്തവും, നവ ഹിന്ദുത്വ ഭരണകൂടവും ഇന്ത്യൻ സിനിമയെ സാംസ്കാരിക ദേശീയതയുടെ കുറ്റിയിൽ കെട്ടാൻ ശ്രമിക്കുന്നുണ്ട്. അത് ചരിത്രത്തെ വീക്ഷണരഹിതമായ ഒരു ലോകത്തിലേക്ക് നയിക്കാൻ കൂടിയാണെന്നും വിജയകുമാർ പറഞ്ഞു.

പ്രൊപ്പഗണ്ടാ സിനിമകളുടെ ഒരു കുത്തൊഴുക്കുതന്നെ വന്നു കൊണ്ടിരിക്കുന്നതാണ് വർത്തമാനകാലം എന്നും ഹിന്ദുത്വഫാസിസ്റ്റ് രാഷ്ടീയം അതിൻ്റെ സ്പോൺസർമാരാവുന്ന സാഹചര്യം കൂടിയാണിപ്പോഴുള്ളതെന്നും തുടർന്ന് സംസാരിച്ച സംവിധായകൻ അനൂപ് ഉമ്മൻ പറഞ്ഞു. അനൂപ് സംവിധാനം ചെയ്ത പ്രളയാനന്തരം ‘ തഞ്ചാവൂർ റെമിറ്റൻസ് ഓഫ് ദ്രവീഡിയൻ ഗലസി, എന്നീ ചിത്രങ്ങളും An Occurrence at all Green Bridge , പോരാട്ടം , Batti, opening speach തുടങ്ങിയ ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും നടന്നു.

ചടങ്ങിൽ വേണുഗോപാലൻ കുനിയിൽ സ്വാഗതവും വി എ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!