CALICUTDISTRICT NEWSLOCAL NEWS

സിപിഎം ജാഥയിലേക്ക് ആളെ എത്തിച്ച സ്‌കൂള്‍ ബസിന് 14,700 രൂപ മോട്ടോർ വാഹനവകുപ്പ് പിഴചുമത്തി

സി പി എം ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്കൂൾബസിന് മോട്ടോർ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിൽ കുട്ടികളെയെത്തിക്കുന്ന ബസാണ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയിൽ ജാഥയ്ക്കായി ഉപയോഗിച്ചത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബസാണെങ്കിലും വാഹനം പരാതിയിൽ പറയുന്നപ്രകാരം സർവീസ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പേരാമ്പ്ര ജോ.ആർ ടി ഒയായ പി പി രാജൻ നടപടി സ്വീകരിച്ചത്.

പെർമിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി 3000 രൂപ പിഴയും കോൺട്രാക്ട് കാര്യേജ് നിരക്കിൽ അധികനികുതിയായി 11,700 രൂപയുമാണ് ബസ്സുടമയിൽനിന്ന് ഈടാക്കി. യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് നൽകിയ പരാതിയിലാണ് നടപടി.

സ്‌കൂൾബസ് കേടായതിനാൽ വാടകയ്ക്കെടുത്ത ബസാണ് സ്കൂളിനുവേണ്ടി ഓടുന്നതെന്നാണ് സ്കൂൾഅധികൃതർ വ്യക്തമാക്കിയത്. വാടക നൽകിയാണ് ബസ് വിളിച്ചതെന്ന് സി പി എം നേതാക്കളും വ്യക്തമാക്കി. കുട്ടികളെ എത്തിക്കുന്ന ജോലികഴിഞ്ഞാൽ മറ്റാവശ്യങ്ങൾക്ക് ഓട്ടംപോകാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, സ്കൂൾബസ് എന്ന നിരക്കിൽ കുറഞ്ഞ നികുതിയാണ് ബസിന് അടച്ചിരുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി.
പരാതി ഉയർന്നതിനുശേഷം ബസ് ഇപ്പോൾ കുട്ടികളെ കൊണ്ടുപോകാൻ സ്കൂളിൽ ഉപയോഗിക്കുന്നില്ല. നേരത്തേ സ്കൂൾബസിന്റെ പേര് എഴുതി മഞ്ഞപെയിന്റടിച്ചാണ് ഓടിയിരുന്നത്. ഇപ്പോൾ ടൂറിസ്റ്റ് വാഹനമായി വെള്ളപെയിന്റടിച്ചാണ് ഓടുന്നത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button