KERALAMAIN HEADLINES

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും ദേശീയ കൗണ്‍സിലില്‍. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം. പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. 

അതേസമയം സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സെന്ന പ്രായപരിധി ഏകീകരിച്ചു കൊണ്ടാണ് ഭരണഘടന കമ്മിഷൻ പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് സമർപ്പിച്ചത്. അസിസ്റ്റൻറ് സെക്രട്ടറിമാരുടെ പ്രായപരിധി 50 – 65 എന്നുള്ള മാർഗനിർദേശം തള്ളി. പ്രായപരിധി 80 വയസ്സെന്ന നിർദേശമടക്കം കമ്മിഷന് മുന്നിൽ ഉയർന്നുവന്നെങ്കിലും തള്ളി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button