MAIN HEADLINES

സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാൻ കേന്ദ്ര നീക്കം

ഡൽഹി: ഇന്ധന നികുതി കുറച്ചതിന് പുറമേ സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാൻ കേന്ദ്ര നീക്കം. സിമന്റിന്റെ ലഭ്യത കൂട്ടിയും വിതരണരീതി മെച്ചപ്പെടുത്തിയും വില കുറയ്ക്കാനാണു ശ്രമം. വളത്തിന്റെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ വളത്തിന്റെ സബ്സിഡിക്കായി ബജറ്റിൽ മാറ്റിവച്ച 1.05 ലക്ഷം കോടി രൂപയ്ക്കു പുറമേ 1.10 ലക്ഷം കോടി കൂടി കേന്ദ്രം അനുവദിച്ചു.നികുതിയില്ലാതിരുന്ന 11 അസംസ്കൃത വസ്തുക്കൾക്ക് 15 ശതമാനം കയറ്റുമതി നികുതി ചുമത്തി. കയറ്റുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തര വിപണിയിൽ ഇരുമ്പയിര്, സ്റ്റീൽ എന്നിവയുടെ ലഭ്യത കൂട്ടാനുള്ള ശ്രമമാണിത്. ഇരുമ്പയിര് പെല്ലറ്റുകൾക്കു 45ശതമാനം നികുതി ചുമത്തി. ആഭ്യന്തര സ്റ്റീൽ ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ മൂന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി. രണ്ടെണ്ണത്തിന് 2.5 ശതമാനവും ഒരെണ്ണത്തിന് അഞ്ച് ശതമാനവുമായിരുന്നു നിരക്ക്. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട് 3 വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button