KERALAMAIN HEADLINES
സില്‍വര്‍ ലൈനില്‍ വീണ്ടും അപ്പീലുമായി സര്‍ക്കാര്‍
സില്‍വര്‍ ലൈന്‍ പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വീണ്ടും സര്‍ക്കാര്‍ നീക്കം. ഹരജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീലുകള്‍ ഇന്ന് പരിഗണിക്കും.
സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെയായിരുന്നു സര്‍വ്വേ തടഞ്ഞ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ ഹരജിക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സര്‍വ്വേ തടഞ്ഞുള്ള രണ്ടാമത്തെ ഉത്തരവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
Comments