കാറിടിച്ച്‌ പരിക്കേറ്റ കുട്ടിയെ കാറുടമ വഴിയിൽ തള്ളി;ചികിത്സകിട്ടാതെ കുട്ടി മരിച്ചു

പാലക്കാട്‌> കാറിടിച്ച്‌ പരിക്കേറ്റ വിദ്യാർഥിയെ  കാറുടമ വഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്ന്‌ ചികിത്സകിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ മകൻ സുജിതാണ്‌ മരിച്ചത്‌. 7 ക്ലാസ്‌ വിദ്യാർഥിയാണ്‌. മലപ്പുറം പുത്തനങ്ങാടി സ്വദേശി അഷറഫിന്റെതാണ്‌ കാർ.

അമിതവേഗതയിൽവന്ന കാറിടിച്ചാണ്‌ അപകടം. അപകടം കണ്ട സമീപവാസി കുട്ടിയെ ആശുപത്രിയലെത്തിക്കാൻ പറഞ്ഞതോടെ കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി. എന്നാൽ  അഞ്ച്‌ കിലോമീറ്റർ കഴിഞ്ഞപ്പോൾ ടയർ പഞ്ചറാണെന്നും പറഞ്ഞ്‌ കുട്ടിയെ വഴിയിൽ ഇറക്കിവിട്ട്‌ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട്‌ നാട്ടുകാർ മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനാണ്‌ അപകടം . ആറരയോടെയാണ്‌ ആശുപത്രിയിൽ എത്തിക്കാനായത്‌.

Comments

COMMENTS

error: Content is protected !!