സിവില്‍ സ്റ്റേഷനിലെ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിം, ഡിജിറ്റല്‍ സ്റ്റാന്റി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവറാവു അധ്യക്ഷത വഹിച്ചു. ജീവിത ശൈലീരോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേത്യത്വത്തിലാണ് ജിം ഒരുക്കിയത്. എയര്‍ വാക്കര്‍, ചെസ്റ്റ് ഷേപ്പര്‍, ലെഗ് ഷേപ്പര്‍, സിംഗില്‍ സ്‌കയര്‍, വെയ്സ്റ്റ് ഷേപ്പര്‍, ഷോള്‍ഡര്‍ ഷേപ്പര്‍, ബാക്ക് ഷേപ്പര്‍, ക്‌നീ ചെയര്‍, സൈക്കിള്‍, ഷോള്‍ഡര്‍ വീല്‍ എന്നീ ഉപകരണങ്ങളാണ് ജിമ്മില്‍ ഉള്ളത്. ആരോഗ്യവകുപ്പിന്റെ 2019-20 പ്ലാന്‍ ഫണ്ടില്‍ നിന്നും 3.5 ലക്ഷം രൂപ ചിലവഴിച്ചാണ് ഓപ്പണ്‍ ജിം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജിം. കലക്ടറേറ്റ് ഡി ബ്ലോക്കിന് സമീപം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് മുന്‍വശത്താണ് ഓപ്പണ്‍ ജിം. നിര്‍മ്മിതി കേന്ദ്രയാണ് പ്രവൃത്തി എറ്റെടുത്ത് നടത്തുന്നത്.
ആരോഗ്യവകുപ്പിലെ ഓണ്‍ലൈന്‍ പരിശീലനം നടത്താനായാണ് അത്യാധുനിക രീതിയിലാണ് ട്രെയിനിംഗ് കണ്‍സോള്‍ (കോണ്‍ഫറന്‍സ് ഹാള്‍) ഒരുക്കിയത്. 20 പേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ ഇന്ററാക്ടീവ് പാന്‍ഡ് ഡിസ്പ്ലേ, മൈക്രോഫോണ്‍, സ്പീക്കര്‍ (ഓഡിയോ, വീഡിയോ), എക്സ്പാന്‍ഷന്‍ മൈക്രോഫോണ്‍, പിടുഇസെഡ് കോണ്‍ഫറന്‍സ് ക്യാമറ എന്നിവയാണ് സജ്ജീകരിച്ചത്. സംസ്ഥാനതലത്തില്‍ കോഴിക്കോട് ജില്ലയിലാണ് ആദ്യമായി ട്രെയിനിംഗ് കണ്‍സോള്‍ തയ്യാറായത്. എന്‍.എച്ച്.എമ്മിന്റെ ട്രെയിനിംഗ് ഫണ്ട് ഉപയോഗിച്ചാണ് കണ്‍സോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ബോധവല്‍ക്കരണ വീഡിയോകളും മറ്റ് പ്രധാന വാര്‍ത്തകളും ജനങ്ങളിലേക്കെത്തിക്കാനാണ് ഡിജിറ്റല്‍ ഡിസ്പ്ലേ സ്ഥാപിച്ചത്. എന്‍എച്ച്എമ്മിന്റെ പുകയില നിയന്ത്രണ പരിപാടി, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുവദിച്ച ഫണ്ടില്‍ നിന്നാണ് ഡിജിറ്റല്‍ ഡിസ്പ്ലേ. ആരോഗ്യ സന്ദേശങ്ങള്‍ കുടുതല്‍ ആകര്‍ഷമായി ജനങ്ങളിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കും
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ. നവീന്‍, അഡിഷണല്‍ ഡി.എം.ഒ ഡോ. എന്‍ രാജേന്ദ്രന്‍, ഡി.എസ്.ഒ ഡോ ആശാദേവി, ആര്‍.സി.എച്ച്.എസ് ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്, സ്റ്റേറ്റ് ട്രെയിനിംഗ് നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യ, ഡോ. സരള, സീനിയര്‍ സൂപ്രണ്ട് ഷാഹിദ പി.എം തുടങ്ങിയവര്‍ പങ്കെടുത്തു.