DISTRICT NEWS
സിൽവർലൈൻ പദ്ധതി; ബിജെപിയുടെ പദയാത്ര ഇന്നു മുതൽ
സിൽവർലൈൻ പദ്ധതിക്കു വേണ്ടി നാട്ടുന്ന മഞ്ഞക്കുറ്റികൾ നാട്ടിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നമാകുകയാണെന്നും പിഴുതെടുത്ത മഞ്ഞക്കുറ്റികളൂമായി ബിജെപി കലക്ടറേറ്റ് മാർച്ച് നടത്തുമെന്നും ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. 3 ദിവസം നീളുന്ന സിൽവർ ലൈൻ വിരുദ്ധ പദയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കാട്ടിലപ്പീടികയിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കാട്ടിലപ്പീടിക മുതൽ കുഞ്ഞിപ്പള്ളി വരെയാണ് യാത്ര. ഇന്നു യാത്ര വൈകിട്ട് 6ന് കൊയിലാണ്ടിയിൽ സമാപിക്കും. കൊയിലാണ്ടിയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.നാളെ പയ്യോളിയിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 24ന് മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Comments