മിഠായി തെരുവിൽ തീപിടുത്തം. കടക്കുള്ളിൽ അകപ്പെട്ട സ്ത്രീയെ രക്ഷപ്പടെുത്തി.

കോഴിക്കോട് മിഠായിത്തെരുവിന് ചേർന്ന് വൻ തീപിടിത്തം. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. സ

മീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് കണ്ടത്. അഗ്നിശമന സേന എത്തി ഉടന്‍ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാന്‍  ശ്രമം ആരംഭിച്ചു.  ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

നിരവധി കടകള്‍ തിങ്ങി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വലിയ അപകടമാണ് ഒഴിവാതയത്. പത്തു വർഷം മുൻപ് ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. അന്ന് കടകൾ മാറ്റി പണിത സ്ഥലത്തിന് സമീപമാണ് ഇപ്പോൾ അപകടം. മിഠായി തെരുവിൽ കെട്ടിടങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംയുക്തമായി മാറ്റിപണിയുന്നതിന് പദ്ധതിയിട്ടിരുന്നെങ്കിലും പ്രായോഗികമായില്ല.

Comments

COMMENTS

error: Content is protected !!