സിൽവർലൈൻ പദ്ധതി: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുന്പോൾ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട്.

പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വരെയാണ് ഭൂഗര്‍ഭപാത കടന്നുപോവുക. ഭൂനിരപ്പില്‍നിന്ന് 30 മുതല്‍ 40 മീറ്റര്‍ താഴ്ചയിലാണ് പാത നിര്‍മ്മിക്കുക. ജില്ലയില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കുന്നത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുതന്നെയായിരിക്കും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും പണിയുക. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍പാതയാണ്. 

 

Comments

COMMENTS

error: Content is protected !!