സിൽവർ ലൈൻ ജനകീയ സംവാദം മെയ് അഞ്ചിന് കോഴിക്കോട്ട്
കോഴിക്കോട്:
കെ റെയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതി, കേരളത്തിൽ വികസനമാണോ വിനാശമാണോ കൊണ്ടുവരിക എന്ന വിഷയത്തിൽ, കോഴിക്കോട്ട് ജനകീയ സംവാദം സംഘടിപ്പിക്കുന്നു. മെയ് അഞ്ചിന് ഉച്ചക്ക് 2.30 ന് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. അലോക് കുമാർ വർമ്മ, ഡോ.കെ ജി താര, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്ണൻ, എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുഴുവൻ സാംസ്കാരിക, രാഷ്ട്രിയ, സാമൂഹ്യ പ്രവർത്തകരേയും പൊതുജനങ്ങളേയും പരിപാടിയിലേക്ക് ക്ഷണിച്ചതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്കെല്ലാം അവരുടെ സംശയങ്ങളും നിലപാടുകളും സംവാദ വേദിയിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം എൻ പി ചെക്കൂട്ടി ഉദ്ഘാടനം ചെയ്തു. ടി ടി ഇസ്മയിൽ അദ്ധ്യക്ഷനായിരുന്നു.കെ പി ചന്ദ്രൻ, എൻ വി ബാലകൃഷ്ണൻ, കെ പി പ്രകാശൻ, അംബിക, കെ ടി ഹരിദാസൻ, പി കെ പ്രിയേഷ് കുമാർ തുടങ്ങി നിരവധി പേർ സംസാരിച്ചു.ടി ടി ഇസ്മയിൽ ചെയർമാനും എൻ വി ബാലകൃഷ്ണൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.