KOYILANDILOCAL NEWS
സി.എൻ.ജി ക്ഷാമം രൂക്ഷം
കൊയിലാണ്ടി: സി.എൻ.ജി ക്ഷാമം രൂക്ഷമാവുന്നു. സി.എൻ.ജി വണ്ടികൾ പ്രതിസന്ധിയിൽ നിലവിൽ കൊയിലാണ്ടി മേഖലയിൽ ഉള്ള്യേരിയിലും ചേമഞ്ചേരിയിലുമാണ് സി.എൻ.ജി പമ്പുകൾ ഉള്ളത്. സി.എൻ.ജി.വാഹനങ്ങൾ വർധിച്ചതോടെ അതിനനുസരിച്ച് ഇന്ധനം എത്തുന്നില്ലെന്നാണ് പരാതി. ഏറണാകുളത്ത് നിന്നാണ് ഇന്ധനം എത്തേണ്ടത് വടകര, കുറ്റ്യാടി മേഖലകളിൽ നിന്നു പോലും വാഹനങ്ങൾ എത്തി പമ്പിൽ കാത്തു നിൽക്കുകയാണ് ഇതിൽ ഏറെയും ഓട്ടോകളാണ് വില കുറവും പൊലുഷ്യൻ ഇല്ലാത്തതുമാണ് സി.എൻ.ജി. ഇന്ധനം. വാഹനങ്ങൾ ക്രമാതീതമായി വർധിക്കുന്നതിനനുസരിച്ച് സി.എൻ.ജി.എത്താത്താണ് ഏറെ ബുദ്ധിമുട്ടിക്കുന്നതെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നത്. ഒരു ഓട്ടോയിൽ അഞ്ചര ലിറ്ററോളം ഇന്ധനം നിറയ്ക്കാൻ കഴിയും. മൂന്ന് ദിവസത്തെക്ക് സുഖമായി ഓടാൻ കഴിയും, പക്ഷേ തീരുമ്പോഴെക്കും പമ്പിൽ എത്തിയാൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
Comments