LOCAL NEWS
സി.ഐ.ടി.യു സ്ഥാപക ‘ കൺവെൻഷൻ നടത്തി
കൊയിലാണ്ടി: ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു.സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ഏരിയാ ട്രേഡ് യൂണിയൽ പ്രവർത്തക കൺവെൻഷൻ നടത്തി.ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മറ്റി അംഗം വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എം.പത്മനാഭൻ അധ്യക്ഷത വഹിച്ചു. സി.അശ്വനീ ദേവ് സ്ഥാപക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എ.ഷാജി, സി.എം.സുനിലേശൻ, യു കെ.പവിത്രൻ, എ.സോമശേഖരൻ എന്നിവർ സംസാരിച്ചു.
Comments