KOYILANDILOCAL NEWS
സുനാമി ക്വാട്ടേഴ്സിലെ അനധികൃത താമസം: തിക്കോടിയിൽ സി.പി.എം പ്രതിഷേധം
തിക്കോടി: സുനാമി ക്വാട്ടേഴ്സിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുക, അർഹതപ്പെട്ടവർക്ക് ക്വാർട്ടേഴ്സ് അനവദിക്കാനുള്ള സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. സമരം സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർ. വിശ്വൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.വി.രാമക്യഷ്ണൻ , ടി. ഷീബ, സുരേഷ് ചങ്ങാടത്ത് എന്നിവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, കെ.വി. സുരേഷ് കുമാർ. കെ.വി.രാജീവൻ , വി.എം സുനിത, സി. ലക്ഷ്മി, എന്നിവർ നേതൃത്വം നൽകി.
Comments