‘സുഭിക്ഷം -സുരക്ഷിതം’ പ്രകൃതി കൃഷി പദ്ധതിയില്‍ അംഗമാകാന്‍ അവസരം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ‘സുഭിക്ഷം -സുരക്ഷിതം’ പ്രകൃതി കൃഷി പദ്ധതിയില്‍ അംഗമാകാന്‍ അവസരം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ളവര് https://tinyurl.com/y553txdf ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഓര്‍ഗാനിക് സര്ട്ടിഫിക്കേഷന്, വൃക്ഷായുര്‍വേദം, കാര്‍ഷിക പാരിസ്ഥിതിക കൃഷി മുറകള്‍ തുടങ്ങിയ പരമ്പരാഗത കൃഷിരീതികളിലൂടെ ജൈവ കൃഷി മെച്ചപ്പെടുത്തല്‍, വിവിധ ജൈവ കൃഷി പരിശീലനങ്ങള്‍, പരമ്പരാഗത വിത്തിനിങ്ങളുടെ കൈമാറ്റം, സംരക്ഷണം, മാതൃക കൃഷിയിടങ്ങള്‍, മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണ ഗ്രൂപ്പുകള്‍, ജൈവ വള നിര്‍മാണ ഗ്രൂപ്പുകള്‍, പരമ്പരാഗത കാര്‍ഷിക നാട്ടറിവ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.