“സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം” ശില്പശാല കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡോ. പി എം അനിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: “സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം” എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ നടത്തുന്ന ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം (ലാപ്) ൻ്റെ എഡിറ്റിങ്ങിനെ കുറിച്ചുള്ള ശില്പശാല കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡോ. പി എം അനിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായാലും വിദ്യാർത്ഥികളായാലും ഇംഗ്ലീഷിൽ സംസാരിക്കുന്നതിൽ വിമുഖരാകുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്ന വിദ്യാഭ്യാസ സാഹചര്യമാണ് കേരളത്തിലെ ക്ലാസ് മുറികളിൽ കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വ്യാകരണത്തെക്കുറിച്ച് വേവലാതിപ്പെടാതെ ഇംഗ്ലീഷ് സംസാരിക്കുകയാണ് ഇതിനുള്ള പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയുടെ കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. എ ജെ ഫർഹാന ചടയമംഗലം, ഖദീജ ഹെസ എടരിക്കോട്, അർച്ചന പ്രദീപ് വെഞ്ഞാറമൂട്, ദീപക് അരുൺ തേവന്നൂർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനതല ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകനായ ബർക്കത്തുള്ള ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുമായി പരമാവധി സംവദിക്കുന്ന രീതിയിലാണ് ശില്പശാല കൈകാര്യം ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.