സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് ഉടനെ പ്രവർത്തന സജ്ജമാകും
സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് ഉടനെ പ്രവർത്തന സജ്ജമാകും. ഹോട്ടലുകളുടെ നിലവാരവും ശുചിത്വവും തരംതിരിച്ചുള്ള റേറ്റിങ് ആപ്പ് ഈ മാസം പതിനഞ്ചിനുള്ളിൽ സജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി ആർ വിനോദ് വിശദീകരിച്ചു.
ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്നതാണ് ഹൈജീൻ ആപ്പ്. ഈ ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയും. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക. മുഴുവൻ ഹോട്ടലുകളെയും ഇതിന് കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ വലിയ മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇതിന് കീഴിൽ സംസ്ഥാനത്തെ 800 ഹോട്ടലുകൾ മാത്രമാണുള്ളത്.
പരിശോധനകൾ നടക്കാത്തതല്ല ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്നതിനു പിന്നിലെന്നും, എല്ലാവരുടെയും സഹകരണത്തോടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ശ്രമമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ പറഞ്ഞു.
.