KERALA
നടി സുരഭി ലക്ഷ്മി സഹായിച്ച യുവാവ് മരിച്ചു
നടി സുരഭി വഴിയരികിൽനിന്ന് രക്ഷിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പാലക്കാട് പട്ടാമ്പി സ്വദേശി വയലശേരി മുസ്തഫ മരിച്ചു.ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ജീപ്പോടിച്ച് കോഴിക്കോട്ടെയ്ക്ക് വന്ന മുസ്തഫ തൊണ്ടയാട് മേൽപ്പാലത്തിന് ചുവട്ടിൽ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കും വാഹനം ഓടിക്കാനും അറിയില്ലായിരുന്നു. അതു വഴി വന്ന സുരഭിയാണ് കാറിൽ കയറ്റി മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിക്കുകയും ചെയ്തു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കണ്ടെത്തിയിരുന്നു.
Comments